പാഷൻ ഫ്രൂട്ട് രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കും. രക്തശുദ്ധിക്കും നല്ലതാണ്. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഇതിന്റെ ജ്യൂസ് കുടിച്ചാല്‍ മതി. പാഷന്‍ഫ്രൂട്ടിലെ അന്നജത്തിന്റെ അധികഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇത് കഴിക്കാവുന്നതാണ്. ബുദ്ധിവികാസത്തിനും പാഷന്‍ഫ്രൂട്ട് സഹായിക്കും. വായ്പ്പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായി ചികിത്സയാണെന്ന് പഴമക്കാര്‍ പറയുന്നു. സാധാരണയായി ജ്യൂസ് ഉണ്ടാക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
ജ്യൂസ് തയാറാക്കുന്ന വിധം :
നീളത്തില്‍ മുറിച്ച ശേഷം പാഷന്‍ ഫ്രൂട്ടിനുള്ളിലെ മാംസള ഭാഗത്തെ സ്പൂണിന്റെ അഗ്ര ഭാഗം ഉപയോഗിച്ച് ജ്യൂസ് നന്നായി കലക്കാന്‍ ഉപയോഗിക്കുന്ന ജാറിലേക്കു മാറ്റുക . ശേഷം ആവശ്യത്തിന് വെള്ളം ചേര്ത്ത് നന്നായി കലര്ത്തുക.അതിന് ശേഷം വെള്ളത്തിന്റെയും പാഷന്‍ ഫ്രൂട്ടിന്റെ വേര്തിരിച്ച മാംസള ഭാഗത്തിന്റെയും മിശ്രിതം അരിച്ച് മറ്റൊരു പാത്രത്തില്‍ ആക്കുക. വീണ്ടും ആവശ്യാനുസരണം തണുത്ത വെള്ളം ചേര്ത്ത് ശേഷം പഞ്ചസാരയോ പഞ്ചസാരയ്ക്ക് പകരമായി മധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളോ ചേര്ക്കുയക. വെള്ളത്തിന്റെ അളവ് രുചിച്ച് നോക്കി ക്രമീകരിക്കാവുന്നതാണ്. ഇതിന് ശേഷം ജ്യൂസിനെ മറ്റൊരു പാത്രത്തിലാക്കി അവശ്യാനുസരണം തണുപ്പിക്കാവുന്നതാണ്. ഏകദേശം അഞ്ച് മുതല്‍ ആറെണ്ണം വരെയുള്ള പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് 2- 21/2 ലിറ്റര്‍ വരെ അളവില്‍ ജ്യൂസ് ഉണ്ടാക്കാന്‍ കഴിയും. ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുകയാണെങ്കില്‍ പരമാവധി അഞ്ച് ദിവസത്തോളം ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.
Farmer | Rahul Marayoor |
Category | Fruits |
Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches to corporate strategy foster collaborative thinking to further the overall value proposition.
Leverage agile frameworks to provide a robust synopsis for high level overviews. Iterative approaches